ambala

അമ്പലപ്പുഴ: അങ്കണവാടി കുട്ടികൾക്കായി കിടക്കകൾ വിതരണം ചെയ്തു. മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളിലേയും കുട്ടികൾക്കായി 5 ലക്ഷം രൂപ സ്നേഹ കിടക്കകളുടെ വിതരണത്തിനായി എം.എൽ. എ വകയിരുത്തി. 222അങ്കണവാടികൾക്കായി 628 സ്നേഹ കിടക്കകളാണ് നൽകുക. എച്ച് .സലാം എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് അഡ്വ. ഷീബാരാകേഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശൻ, പി.ജി.സൈറസ്, ശോഭാബാലൻ, എ.എസ്. സുദർശനൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഗീതാബാബു, പി.അഞ്ജു, കയർഫെഡ് മാർക്കറ്റിംഗ് മാനേജർ എം.അനുരാജ് എന്നിവർ സംസാരിച്ചു. കെ.രേഖ സ്വാഗതം പറഞ്ഞു.