ആലപ്പുഴ: മുഹമ്മ ചീരപ്പൻചിറ സ്വാമി അയ്യപ്പൻ പഠനകളരിയുടെ ആഭിമുഖ്യത്തിൽ 18ന് വൈകിട്ട് 3ന് കളരി സങ്കേതത്തിൽ ഗുരുദേവ പഠനശിബരം നടക്കും. ശിവഗിരി മഠത്തിലെ പ്രബോധതീർത്ഥ സ്വാമി പഠനശിബിരം ഉദ്ഘാടനം ചെയ്യും. കളരി പരിരക്ഷകൻ മാധവ ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5ന് ബേബി പാപ്പാളിൽ നേതൃത്വം നൽകുന്ന ഗരുദേവ ക്വിസ്, സമൂഹപ്രാർത്ഥനയോടെ ചടങ്ങുകൾ സമാപിക്കും.