photo

ആലപ്പുഴ: നഗരസഭ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ ആലപ്പുഴ നഗരസഭാ കാര്യാലയത്തിലും ഘടക സ്ഥാപനങ്ങളിലും നടത്തിയ ഹരിത ഓഡിറ്റിംഗിൽ, എ പ്ലസ്, എ ഗ്രേഡ് നേടിയ ഘടകസ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ നിർവഹിച്ചു.ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്.കവിത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, നസീർപുന്നക്കൽ, കൗൺസിലർമാരായ ജി.ശ്രീലേഖ, മോനിഷ ശ്യാം, ക്ലാരമ്മ പീറ്റർ, കൊച്ചുത്രേസ്യാമ്മ ജോസഫ്, ഹെലൻ ഫെർണാണ്ടസ്, സെക്രട്ടറി എ.എം.മുംതാസ്, നവകേരളം കർമ്മപദ്ധതി റിസോഴ്‌സ്‌പേഴ്‌സൺ രേഷ്മ തുടങ്ങിയവർ സംസാരിച്ചു.