photo

ചേർത്തല : ജില്ലയിലെ അഗ്നിശമനസേനയിൽ ഇനി പെൺകരുത്തിന്റെ സാന്നിദ്ധ്യവും.സംസ്ഥാന ചരിത്രത്തിലാദ്യമായി അഗ്നിരക്ഷാസേനയിൽ വനിതകളും ഭാഗമായപ്പോൾ അതിൽ ജില്ലയിൽ നിന്നുള്ള നാലുപേർ ജില്ലയിൽ നിന്നുള്ളവരാണ്. .അതിൽ മൂന്നു പേരും ചേർത്തല താലൂക്ക് നിവാസികൾ. ക്യാമ്പിലെ പരിശീലനത്തിനു ശേഷം കൂടുതൽ പ്രായോഗിക പരിശീലനത്തിനായാണ് നാലുപേരും ജില്ലാകേന്ദ്രത്തിലേക്കെത്തുന്നത് .ഈ മാസം തന്നെ ഇവർ ജില്ലയിൽ സേനയുടെ ഭാഗമാകും.
ചേർത്തല പട്ടണക്കാട് കൃഷ്ണനിവാസിൽ സി.ആർ.ദയാനന്ദബാബുവിന്റെയും പി.എസ്.ബിനയുടെയും മകൾ ഡി.സ്വാതികൃഷ്ണ,വയലാർ കളവംകോടം തറയിൽ വീട്ടിൽ എം.കെ.ബേബിയുടെയും പ്രസന്നന്റെയും മകൾ ബി.അഞ്ജലി,ചേർത്തല വാരനാട് നികർത്തിൽ എൻ.സി രാജേന്ദ്രന്റെയും സി.എസ്.ഗീതയുടെയും മകൾ എൻ.ആർ.ദർശന,ആലപ്പുഴ പൂങ്കാവ് ചമ്മാപറമ്പിൽ സി.ബി.വിജയദേവിന്റെയും ആർ.ഷൈലാകുമാരിയുടെയും മകളും എസ്.രാജേഷ്‌കുമാറിന്റെ ഭാര്യയുമായ സി.വി. ശ്രീന എന്നിവരാണ് ജില്ലയിൽ രക്ഷാദൗത്യത്തിന്റെ ഭാഗമാകുന്നത്.
2023 സെപ്തംബറിൽ തൃശൂർ ഫയർ അക്കാഡമിയിൽ തുടങ്ങിയ പരിശീലനം വിജയകരമായി പൂർത്തിയാക്കി തിരുവനന്തപരുത്ത് നടന്ന പാസിംഗ് ഔട്ട് പരേഡിലാണ് ഇവർ മുഖ്യമന്ത്റിക്ക് സല്യൂട്ട് നൽകി സേനയുടെ ഭാഗമായത്.
ആറുമാസം ഇവർ ജില്ലാ കേന്ദ്രത്തിൽ പരിശീലനത്തിനുണ്ടാകും.