
കായംകുളം: കൊല്ലത്ത് നിന്ന് ഇന്നലെ മുതൽ തിരുപ്പതിക്ക് സർവീസ് ആരംഭിച്ച കൊല്ലം- തിരുപ്പതി ട്രെയിൻ സർവീസിന് യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കായംകുളം,മാവേലിക്കര റെയിൽവേ സ്റ്റേഷനുകളിൽ സ്വീകരണം നൽകി. കൊല്ലത്ത് നിന്ന് ഫ്ളാഗ് ഓഫ് ചെയ്ത ട്രെയിനിൽ ചങ്ങനാശേരി വരെ യാത്ര ചെയ്ത കൊടിക്കുന്നിൽ സുരേഷ് എം.പിയെയും മാവേലിക്കരയിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചു. മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു റെയിൽവേ സ്റ്റേഷനിൽ ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരനും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് എന്നിവർ ചേർന്ന് സ്വീകരണം നൽകി. സ്വീകരണയോഗം കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. അനി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഞ്ഞുമോൾരാജു ,നൈനാൻ.സി.കുറ്റിശേരി, ബി.രാജലക്ഷ്മി , അജിത്ത് കണ്ടിയൂർ തുടങ്ങിയവർ പങ്കെടുത്തു.