ആലപ്പുഴ: നെൽക്കർഷകരെ തുടർച്ചയായി അവഗണിക്കുന്ന അധികാര ഗർവ്വിനെതിരെ നെൽക്കർഷക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5 ന് മങ്കൊമ്പ് പാഡി ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ആലോചനായോഗത്തിൽ പ്രസിഡന്റ് റജീന അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ വി.ജെ. ലാലി, കൃഷ്ണപ്രസാദ്, ജം യിസ് കല്ലൂ പാത്ര, സോണിച്ചൻ പുളിങ്കുന്ന്, പി.ആർ.സതീശൻ, ജോസ് കാവനാട്, ജോൺ. സി. ടിറ്റോ, കെ.ബി.മോഹനൻ, ലാലിച്ചൻ പള്ളിവാതുക്കൽ,വേലായുധൻ നായർ, മാത്യൂസ് കോട്ടയം, ഇ.ആർ.രാധാകൃഷ്ണപിള്ള, ശർമാജി, പ്രൊഫ. ജോസഫ് ടിറ്റോ, കാർത്തികേയൻ, ഷാജി മുടന്താഞ്ജലി തുടങ്ങിയവർസംസാരിച്ചു.