turff-court

മാന്നാർ: കുട്ടികളുടെ മാനസികോല്ലാസത്തിനും ശാരീരിക ഉണർവിനും ഗുണകരമാകുന്ന രീതിയിൽ ചെങ്ങന്നൂർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ടർഫ് കോർട്ടുകൾ വരുന്ന രണ്ടു വർഷം കൊണ്ട് യാഥാർഥ്യമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാന്നാർ ഗ്രാമപഞ്ചായത്തിൽ കുരട്ടിക്കാട് ഈസ്റ്റ് വെൽഫെയർ എൽ.പി സ്‌കൂൾ മൈതാനത്ത് പുതുതായി നിർമ്മിക്കുന്ന സിന്തറ്റിക് ഫുടാൾ ടർഫിന്റെ നിർമ്മാണ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി . മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സലിം പടിപ്പുരയ്ക്കൽ സ്വാഗതം പറഞ്ഞു. സ്പോട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ പി.കെ.അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സലാ മോഹൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വി.ആർ.ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.1 കോടി 43 ലക്ഷം രൂപയാണ് സിന്തറ്റിക് ഫുട്ബാൾ ടർഫിന്റെ നിർമ്മാണ ചെലവ്.