തുറവൂർ: വളമംഗലം തെക്ക് മടപ്പാട്ട് കൂനിശേരി ഭഗവതി ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞം 15 ന് ആരംഭിച്ച് 24 ന് സമാപിക്കും. നീലേശ്വരം ശ്രീജിത്ത് കെ.നായർ യജ്ഞാചാര്യനും അനുപ് നമ്പൂതിരി കുറിച്ചി യജ്ഞഹോതാവുമാണ്. പന്മന ബിനു, പത്തിയൂർ ബാബു എന്നിവരാണ് യജ്ഞ പൗരാണികർ.15 ന് വൈകിട്ട് 7 ന് എം.വേണുഗോപാലൻ ഹരിവർഷം ഭദ്രദീപ പ്രകാശനം നിർവഹിക്കും.