തുറവൂർ: ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി യു.ഡി.എഫ് അരൂർ നിയോജകമണ്ഡലം പോഷകസംഘടനകളുടെ നേതൃയോഗം ചേർന്നു കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് അരൂർ നിയോജക മണ്ഡലം ചെയർമാൻ പി.കെ.ഫസലുദ്ദീൻ അദ്ധ്യക്ഷനായി. ടി.ജി.പത്മനാഭൻനായർ, അസീസ് പായിക്കാട്, പി.ടി.രാധാകൃഷ്ണൻ,ലൈലപ്രസന്നൻ, കെ.ഉമേശൻ, കെ.രാജീവൻ, ടി.കെ.പ്രഫുലചന്ദ്രൻ, ട്രിഫിൻമാത്യൂ,സി.പി.നഹാസ്, കെ.വി.ബിജു,നജ്മലിസ്ബക്ക്, രതിനാരയണൻ,റംലത്ത് കാമ്പള്ളി,ഉഷാദേവി,ഷീനാറഫീക്ക്,കെ.പി.വിദ്യാധരൻ, കെ.എം.അബ്ദുൾഖാദർ തുടങ്ങിയവർ സംസാരിച്ചു.