
ചേർത്തല:കണ്ടമംഗലം മഹാദേവീ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം നടന്നു. പൊലീസ്,അഗ്നിശമന സേന,കെ.എസ്.ഇ.ബി ആരോഗ്യവകുപ്പ്,റവന്യു,പഞ്ചായത്ത് വകുപ്പുതല ഉദ്യോഗസ്ഥർ പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ യോഗം ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് അനിൽകുമാർ അഞ്ചന്തറ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത് സ്വാഗതം പറഞ്ഞു. പട്ടണക്കാട് എസ്.ഐ മധുസൂദനൻ,പഞ്ചായത്ത് സെക്രട്ടറി സതീദേവി രാമൻ നായർ,കെ.എസ്.ഇ.ബി ഓവർസിയർ പ്രസാദ് ബിജു,ഡോ.പൂർണിമ, കെ.പത്മകുമാർ,സതി അനിൽകുമാർ,കെ.ഡി.ജയരാജ്,ടി.ടി. രമേശൻ,പി.എ.ബിനു,കെ.പി ആഘോഷ്‌കുമാർ,ടി.കെ.തിലകൻ എന്നിവർ സംസാരിച്ചു.