ചേർത്തല:തിരുനെല്ലൂർ വിശാഖപുരം ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. 20 ന് സമാപിക്കും. തന്ത്രി പി.ഡി.പ്രകാശദേവ് കൊടിയേറ്റിന് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് വൈകിട്ട് 7ന് തിരുവാതിര,7.30ന് നാടകം. നാളെ ഉച്ചയ്ക്ക് 12ന് ഷഷ്ഠിപൂജ,വൈകിട്ട് 7ന് തിരുവാതിര. 16ന് വൈകിട്ട് 7ന് ഫ്യൂഷൻ തിരുവാതിര,തിരുവാതിര,തുടർന്ന് താലപ്പൊലിവരവ്. 17ന് രാവിലെ 9ന് നാരായണീയപാരായണം,വൈകിട്ട് 7ന് ദേശതാലപ്പൊലിവരവ്,തുടർന്ന് തിരുവാതിര. 18ന് തിരുവാതിര ഉത്സവം,വൈകിട്ട് 5ന് ശ്രീബലി,താലപ്പൊലിവരവ്,7.30ന് നാടകം. 19ന് പുണർതം ഉത്സവം,രാവിലെ 6.30ന് കിഴിപ്പണ സമർപ്പണം,വൈകിട്ട് 7.30ന് നാടകം, രാത്രി 8ന് ശ്രീഭൂതബലി,പള്ളിവേട്ട,പള്ളി നിദ്ര. 20ന് പൂയം ഉത്സവം, രാവിലെ 7ന് വഴിപാട് കാവടിവരവ്, 7.30ന് കാഴ്ചശ്രീബലി,കാവടിവരവ്,10ന് കാവടി അഭിഷേകം,പൂജ,വൈകിട്ട് 4ന് ആറാട്ട്ബലി,ആറാട്ട് ,കൊടിയിറക്ക്.