ഹരിപ്പാട്: കള്ളിക്കാട് ശിവനട ശ്രീ രുദ്രമഹാദേവ -ദേവീ ക്ഷേത്രത്തിലെ മീനം മകം ആറാട്ട് മഹോത്സവം ഇന്ന് മുതൽ 22 വരെ നടക്കും. ഇന്ന് വൈകിട്ട് 7.30ന് കൊടിയേറ്റ്, 8ന് തോറ്റം പാട്ട്, 8.30ന് ഹൃസ്വ ചിത്രങ്ങളുടെ പ്രദർശനം. 14ന് രാത്രി 8ന് കരോക്ക ഗാനമേള.15ന് രാത്രി 7.30ന് ഗാനമേള.16ന് വൈകിട്ട് 6ന് നൃത്തനൃത്യങ്ങൾ, 7.30ന് നാടൻപാട്ട്, 17ന് ഉച്ചയ്ക്ക് 12ന് അന്നദാനം, 6.30ന് ഭരതനാട്യഅരങ്ങേറ്റം, 8.30ന് തിരുവാതിര, കൈകൊട്ടിക്കളി. 18ന് വൈകിട്ട് 7ന് സ്നേഹാദരവ് 2024, 7.30ന് നാടകം.19ന് വൈകിട്ട് 6.30ന് തിരുവാതിര, 7.30ന് നൃത്തഉത്സവം. 20ന് 7.30ന് ഹൃദയ ജപലഹരി. 21ന് രാവിലെ 7ന് ശിവനട പൊങ്കാല, 9.15ന് സർപ്പബലി, നൂറും പാലും, വൈകിട്ട് 3ന് കെട്ടുകാഴ്ച (കള്ളിക്കാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും ), 9ന് ആകാശവിസ്മയം. 22ന് ഉച്ചയ്ക്ക് 2ന് അന്നദാനം, വൈകിട്ട് 6ന് കടലിൽ ഭഗവാന്റെആറാട്ട്, 7.30ന് കൊടിയിറക്ക്, 7.40ന് ഗാനമേള.