
ചേർത്തല:കലവൂർ പി.ജെ യു.പി സ്‌കൂൾ പഠനോത്സവം 2024 മാരാരിക്കുളം വടക്ക് പുതുക്കുളങ്ങര എസ്.എൻ.ഡി.പി ശാഖ മൈതാനിയിൽ നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി ഉദ്ഘാടനം ചെയ്തു.സ്വയംപ്രഭ അദ്ധ്യക്ഷത വഹിച്ചു. പി.കെ.സുന്ദരേശൻ സ്വാഗതംവും സ്‌കൂൾ ഹെഡ്മിസ്‌ട്രസ് പി.എസ്.പ്രേമ നന്ദിയും പറഞ്ഞു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടികളുടെ പഠന മികവ് അവതരിപ്പിക്കുന്നതാണ് പഠനോത്സവം. ഇന്ന് കൊല്ലശേരി കുന്നിനകം പള്ളിയിൽ നടക്കും.