ഹരിപ്പാട്: മുതുകുളം വടക്ക് കുരുംബകര ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറി 23 ന് സമാപിക്കും. ഇന്ന് രാത്രി 7.40 നും 8.40 നും മദ്ധ്യേ ക്ഷേത്രം തന്ത്രി പനമ്പൂരില്ലത്ത് രാകേഷ് നാരായണ ഭട്ടതെരിപ്പാടിന്റെയും മേൽശാന്തി ശ്രീജിത്ത് നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. നാളെ രാത്രി 7ന് തിരുവാതിര, 8ന് നൃത്തസന്ധ്യ.

15 ന് 7ന് തിരുവാതിര, 8 ന് നൃത്തനൃത്യങ്ങൾ, 8.30 ന് സംഗീതവിരുന്ന്.16 ന് രാത്രി 7 ന് ഗാനമേള.17 ന് രാതി 7 ന് തിരുവാതിര, ക്ലാസിക്കൽ ഡാൻസ്.18 ന് വൈകിട്ട് 5.30 ന് തോറ്റംപാട്ട്, 6 ന് സോപാന സംഗീതം, രാത്രി 7 ന് തിരുവാതിര, 7.45 ന് നൃത്തസന്ധ്യ.19 ന് വൈകിട്ട് 5.30 ന് തോറ്റംപാട്ട്, 7 ന് ഗാനമേള. 20 ന് രാവിലെ 10 ന് സർപ്പപൂജ, 11.30 ന് തിരുവാതിര, വൈകിട്ട് 5.30 ന് തോറ്റംപാട്ട്, 6 ന് സേവ, രാത്രി 7.30 ന് നൃത്തനാടകം. 21 ന് വൈകിട്ട് 5.30 മുതൽ തോറ്റംപാട്ട്, 6 മുതൽ സേവ, 7.30 മുതൽ സ്റ്റേജ് ഷോ.ആറാട്ട് ഉത്സവ ദിവസമായ 22 ന് രാവിലെ 7 ന് തോറ്റംപാട്ട്, 10 ന് തിരുമുടി എഴുന്നള്ളത്ത്, 10.30 ന് സോപാന സംഗീതം, വൈകിട്ട് 4.30 ന് പകൽക്കാഴ്ച കുരുംബകര ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. 6.30 മുതൽ സേവ, രാത്രി 10 ന് എതിരേല്പ്, കുലവാഴവെട്ട്. 23 ന് രാവിലെ 7 ന് പൊങ്കാല സമർപ്പണം, രാത്രി 7 മുതൽ ഡിജിറ്റൽ മൂവി സ്റ്റേജ് പ്രോഗ്രാം "കാളിയാട്ടം" , രാത്രി 10 ന് ഗുരുതി.