
ചെന്നിത്തല: ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ കേന്ദ്ര കുടിവെള്ള പദ്ധതിയായ ജലജീവൻ പദ്ധതിയുടെ നടത്തിപ്പിൽ അലംഭാവത്തിനെതിരെയും തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ, താത്കാലിക ജീവനക്കാരെ സംരക്ഷിക്കുന്ന ഭരണസമിതിയുടെ നിലപാടിനെതിരയും പ്രതിഷേധിച്ച് ബി.ജെ.പി മെമ്പർമാർ ഗ്രാമപഞ്ചായത്തോഫീസിനു മുന്നിൽ ഏകദിന ഉപവാസ സമരം നടത്തി. കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ.നായർ ഉപവാസ സമരം ഉദ്‌ഘാടനം ചെയ്തു. ബി.ജെ.പി ചെന്നിത്തല കിഴക്കൻ ഏരിയ പ്രസിഡന്റ് പ്രവീൺ പ്രണവം അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാപ്രസിഡന്റ് സജു കുരുവിള, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം സദാശിവൻ പിള്ള, ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് ബിനുരാജ്, ഉണ്ണി ഇടശ്ശേരിൽ, ഹരി മണ്ണാരെത്ത്, കെ.സേനൻ, ഷിജി കുമാർ, ഡി.രതീഷ്, പാർവ്വതി രാജീവ് എന്നിവർ സംസാരിച്ചു. മെമ്പർമാരയ ഗോപൻ ചെന്നിത്തല, ജി.ജയദേവ്, പ്രവീൺ കാരാഴ്മ, ബിന്ദു പ്രദീപ്, ദീപ രാജൻ, കീർത്തി വിപിൻ എന്നിവർ ഉപവാസ സമരത്തിന് നേതൃത്വം നൽകി.