
ഹരിപ്പാട് : കിടപ്പുരോഗികളായ വയോജനങ്ങൾക്കായി സാമൂഹ്യനീതി വകുപ്പ് നിർമ്മിച്ച "സാന്ത്വനതീരം" വയോജന സംരക്ഷണ കേന്ദ്രം മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി വിശിഷ്ടാതിഥിയായി. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് തുടങ്ങിയവർ സംസാരിച്ചു.