
ഹരിപ്പാട്: ജില്ലാ പഞ്ചായത്ത് 2023 - 24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ റീ എൻഫോഴ്സ്ഡ് (എഫ്.ആർ.പി) വള്ളങ്ങൾ വാങ്ങി നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 27.45 ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതമായി 9.12 ലക്ഷവും ഉൾപ്പടെ ആകെ 36.57 ലക്ഷം രൂപ ചെലവഴിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക്ക് രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ, ഗ്രാമ പഞ്ചായത്തംഗം ഹിമഭാസി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യംസ് എന്നിവർ പങ്കെടുത്തു.