മാവേലിക്കര: അറുന്നൂറ്റിമംഗലം സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൽ നിർമിച്ച കാറ്റിൽ - ഗോട്ട് ഷെഡിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് കാറ്റിൽ ഷെഡ് നിർമിച്ചത്. ഫാമുകളിൽ സംയോജിത കൃഷി രീതി, ഫാം ടൂറിസം എന്നിവ ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കിയത്. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക്ക് രാജു അദ്ധ്യക്ഷനായി. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, ജില്ലാ പഞ്ചായത്തംഗം മഞ്ജുളാദേവി, തഴക്കര പഞ്ചായത്തംഗം സുമേഷ്, കൃഷി വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ ജയപ്രകാശ്, സീനിയർ കൃഷി ഓഫീസർ സി.ആശാ ശങ്കർ എന്നിവർ സംസാരിച്ചു.