മാവേലിക്കര: കൊല്ലത്ത് നിന്ന് ആരംഭിച്ച് തിരുപ്പതി വരെ പോകുന്ന ട്രെയിനിനും കൊടിക്കുന്നിൽ സുരേഷ് എം.പിക്കും മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരനും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീ വർഗീസും ചേർന്ന് സ്വീകരണം നൽകി. സ്വീകരണയോഗം കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. അനി വർഗീസ് അദ്ധ്യക്ഷനായി. കുഞ്ഞുമോൽ രാജു നൈനാൻ.സി.കുറ്റിശേരി, ബി.രാജലക്ഷ്മി , അജിത്ത് കണ്ടിയൂർ, കെ.സി.ഫിലിപ്പ്, മാത്യു കണ്ടത്തിൽ, ജസ്റ്റിൻ സൺ പാട്രിക്, ബിനു കല്ലുമല, കൃഷ്ണകുമാരി, സജീവ് പ്രായിക്കര, രമേശ് ഉപ്പാൻസ്, മനസ് രാജൻ, രാജു പുളിന്തറ, ചിത്രാമ്മാൾ, എം.രമേശ്കുമാർ, തോമസ് ജോൺ, നൈനാൻ ജോർജ്ജ്, അനിത വിജയൻ, അജയൻ തൈപറമ്പിൽ, സി.എസ്.ശ്രീകുമാർ, പി.വിജോയി, ലൈലാ ഇബ്രാഹിം,ആശിഷ് വർഗീസ്, ബിനുകുമാർ, ടി.രാജലക്ഷിമി, ജെസി, മേരിബാബു, സോജൻ എന്നിവർ പങ്കെടുത്തു.