
അമ്പലപ്പുഴ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ നരേന്ദ്രമോദി സർക്കാരിനെതിരെ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളഞ്ഞവഴി ജംഗ്ഷനിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യു. ഡി .എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം കൺവീനർ അഡ്വ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. എ .ഹാമീദ് അദ്ധ്യക്ഷനായി. എ.ആർ.കണ്ണൻ, യു.എം.കബീർ, ബി.റഫീഖ്, ഉണ്ണിക്കൃഷ്ണൻ കൊല്ലംപറമ്പ്, എം .എ. ഷഫീഖ്, എം. പി. മുരളീകൃഷ്ണൻ,ശോഭ ഗോപിനാഥ്,വി .ആർ രജിത്ത്,നിസാർ അമ്പലപ്പുഴ, നവാസ്,സിറാജ് പുറക്കാട്, ഫൈസൽ, നസീർ, നാസർ, സൈനു തുടങ്ങിയവർ സംസാരിച്ചു.