
ചാരുംമൂട് : മാവേലിക്കര നിയോജകമണ്ഡലം കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും ബൂത്ത് ലെവൽ ഏജന്റുമാരുടെയും ശില്പശാല നടത്തി. ചാരമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല കൊടുക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു .പാർലമെന്റ് ഇലക്ഷൻ കമ്മിറ്റി കോ-ഓർഡിനേറ്റർ ടോമി കല്ലാനി അദ്ധ്യക്ഷത വഹിച്ചു.എം.മുരളി, കോശി എം.കോശി, കെ.ആർ.മുരളീധരൻ, ജി.ഹരി പ്രകാശ്, അനി വർഗീസ്,കെ.ഗോപൻ, എം.ആർ.രാമചന്ദ്രൻ, രാജൻ പൈനുംമൂട്, രാജലക്ഷ്മി,ജി.വേണു, എം.അമൃതേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.