photo

ചാരുംമൂട് : മോദി പറയുന്ന ഗ്യാരണ്ടി ജനാധിപത്യവിരുദ്ധമായ വാക്കെന്ന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എ.അരുൺകുമാറിന്റെ മാവേലിക്കര അസംബ്ലി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് അംഗം കെ.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പിപ്രസാദ്, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത, എം.എസ്.അരുൺ കുമാർ എം.എൽ.എ, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ജേക്കബ് ഉമ്മൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ,സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,​ എൽ.ഡി.എഫ് പാർലമെന്റ് മണ്ഡലം സെക്രട്ടറി ആർ.രാജേന്ദ്രൻ, നേതാക്കളായ കെ.മധുസൂദനൻ, ലീലാ അഭിലാഷ് , മുരളി തഴക്കര, കെ.ജി.സന്തോഷ്, ബി.ബിനു, ജി.അജയകുമാർ, ജി.ഹരിശങ്കർ, എസ്.സോളമൻ, ജി.രാജമ്മ, കെചന്ദ്രൻ ഉണ്ണിത്താൻ ജെന്നിംഗ് ജേക്കബ്, കെ.എസ്.രവി, കെ.മുഹമ്മദാലി എം.ടി. ശ്രീകുമാർ, എൻ.രവീന്ദ്രൻ,ഡി.രോഹിണി, കെ.സി.ഡാനിയൽ, സുബൈർ,ബിനോസ് തോമസ് കണ്ണാട്ട്, രാജുമോളേത്ത്, പള്ളിക്കൽ സുരേന്ദ്, ഷെമീം, അനീഷ് താമരക്കുളം, ചാരുംമൂട് സാദത്ത്, എൻ.കെ.ദാസ് എന്നിവർ സംസാരിച്ചു.