photo

ചാരുംമൂട്: താമരക്കുളം ചത്തിയറ ഗവ.എൽ.പി സ്കൂൾ 113 -ാം വാർഷികാഘോഷവും ഡിജിറ്റൽ ക്ലാസ് ഉദ്ഘാടനവും എം.എസ്. അരുൺകുമാർ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സർക്കാർ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് മാസ്റ്റർ യാസീൻ മുഖ്യാതിഥിയായി. പ്രഥമാദ്ധ്യാപിക ടി.ജെ.സാജിത റിപ്പോർട്ട് അവതരിപ്പിച്ചു. കായംകുളം ഉപജില്ലാ കലോത്സവ കീരിട നേട്ടത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ദീപ,എസ്.എം.സി ചെയർമാൻ ജെ.അബ്ദുൽ റഫീക്ക്, സ്കൂൾ വികസന സമിതി ചെയർമാൻ എൻ.ഗോപിനാഥൻ പിള്ള, കെ.രാജൻപിള്ള,കെ.എൻ.അശോക് കുമാർ, മഞ്ജു എസ്.നായർ,ജി.പ്രസന്നൻ പിള്ള, ബി.വിനോദ്, എസ്.ജമാൽ, ആർ.അനീഷ് കുമാർ, പ്രതിഭാ ശ്രീജിത്ത്, പി.ശ്രീലത,എം.ജാബിർ,​ആദിനാരായൺ എന്നിവർ സംസാരിച്ചു.