dste5t

എരമല്ലൂർ: തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. എഴുപുന്ന ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പുരുഷന്റെ വീടിന് സമീപത്തെ പുരയിടത്തിൽ നിന്ന തെങ്ങ് ചുവടോടെ വീടിന് മുകളിൽ പതിക്കുകയായിരുന്നു. ഇതേസമയം വരാന്തയിൽ പുരുഷന്റെ അച്ഛനും അമ്മയും ഇരുപ്പുണ്ടായിരുന്നു . പൊട്ടി വീണ ഷീറ്റുക്കൊണ്ട് തങ്കപ്പനു കാലിന് പരിക്ക് പറ്റി. സമീപത്തെ വൈദ്യുതി പോസ്റ്റും തകർന്നു വീണു.