dsf

കായംകുളം : ഭാര്യ മരിച്ച് മിനിറ്റുകളുടെ വ്യത്യാസത്തിൽ ഭർത്താവും മരിച്ചു. കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി തയ്യിൽ പടീറ്റതിൽ ശാന്താരവീന്ദ്രൻ (67),​ ഭർത്താവ് വി.രവീന്ദ്രൻ (70) എന്നിവരാണ് മരിച്ചത്. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ശാന്ത രവീന്ദ്രൻ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 ഓടെ ഇവർ മരിച്ചു. തുടർന്ന് പതിനഞ്ച് മിനിറ്റിനുള്ളിൽ ഭർത്താവ് രവീന്ദ്രനും മരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മൂന്നു ദിവസം മുമ്പ് കോട്ടയം മെഡിക്കൽ കോളേജിലെ മറ്റൊരു വാർഡിൽ രവീന്ദ്രൻ ചികിത്സയിലാരുന്നു. ഇരുവരുടെയും സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

മക്കൾ : ആർ.മഹേഷ് (റവന്യൂ വകുപ്പ് ), മനേഷ്. മരുമക്കൾ : മഞ്ജുഷ,രാധിക.