
പൂച്ചാക്കൽ: പത്ത് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പൂച്ചാക്കൽ പോലീസിന്റെ പിടിയിലായി. കരുനാഗപ്പള്ളി സ്വദേശി അൻസാർ റഹിമാണ് പിടിയിലായത്. ആലപ്പുഴ കണ്ണൂർ ,കോട്ടയം ജില്ലകളിൽ സാമ്പത്തിക തട്ടിപ്പ് കേസുകളിലും മോഷണ കേസുകളിലും പ്രതിയായിരുന്നു. പൂച്ചാക്കൽ സി.ഐ ജോസ് എൻ.ആർ , സീനിയർ സി.പി.ഒമാരായ മനു മോഹൻ, മണിക്കുട്ടൻ,അരുൺകുമാർ, എം സൈബിൻ ചക്രവർത്തി, ടെൽസൺ തോമസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ്
പ്രതിയെ അറസ്റ്റ് ചെയ്തത്.