fete4

ഏവൂർ വടക്ക് : എസ്.കെ.വി എൻ.എസ്.എസ് യു.പി.എസ്സിൽ പഠനോത്സവവും, കുട്ടികൾ നിർമ്മിച്ച പഠന സാമഗ്രികളുടെ പ്രദർശനവും സംഘടിപ്പിച്ചു. പി.ടി.എ വൈസ് ചെയർപേഴ്സൺ ബിന്ദു രാജീവ് അദ്ധ്യക്ഷത വഹിച്ചു. ചേപ്പാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയകുമാരി ഉദ്ഘാടനം ചെയ്തു. ഡോ. ബി ഗിരിഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. എസ് ഇന്ദുലേഖ, ലക്ഷ്മി, ജയശ്രീ, ദിവ്യ, രാഖി, പ്രസൂന എന്നിവർ സംസാരിച്ചു.