തുറവൂർ: സേവാഭാരതി തുറവൂർ യൂണിറ്റിന്റെയും ചേർത്തല കിൻഡർ വിമൻസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ഗർഭാശയ രോഗനിർണയ ക്യാമ്പ് 17 ന് രാവിലെ 9 ന് എസ്.എൻ.ഡി.പി യോഗം 583-ാം നമ്പർ വളമംഗലം തെക്ക് ശാഖാ ഹാളിൽ നടക്കും.തുറവൂർ താലൂക്കാശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ.നീനാ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സേവാഭാരതി യൂണിറ്റ് ഭാരവാഹികളായ കെ.ജി.രാമകുമാർ, ആർ.റാംമോഹൻ കർത്താ, വി.പി. സുജി, കെ.എസ്.രാജലക്ഷ്മി, സി.ബിന്ദു,ആർ.രശ്മി എന്നിവർ നേതൃത്വം നൽകും. ഫോൺ: 9745712524,8891662051.