
ആലപ്പുഴ : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വനിതാ ശിശു ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സ്ഥാപനങ്ങളിലെ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കടപ്പുറത്തെ ആശുപത്രി അങ്കണത്തിൽ നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ പ്രഭാ ശശികുമാർ അദ്ധ്യക്ഷയായി. പച്ചക്കറി കൃഷിയോട് അനുബന്ധിച്ചുള്ള ഡ്രിപ്പ് ഇറിഗേഷന്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എസ്.കവിത നിർവഹിച്ചു.