ambala

അമ്പലപ്പുഴ: കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഭാരതിയ വേലൻ സൊസൈറ്റി പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി അമ്പലപ്പുഴ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ സംഘടിപ്പിച്ചു. ധർണ സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ഹരിദാസ് അദ്ധ്യക്ഷനായി . ജില്ലാ സെക്രട്ടറി സുകുമാർ പണിക്കർ, എൻ.പ്രഭാകരൻ, വിജയ് ബാലകൃഷ്ണൻ, ഷാജി കരുമാടി, എൻ.പ്രഭാകരൻ, ചന്ദ്രമതി, വിജയ് ബാലകൃഷ്ണൻ, ശ്യാം.എസ്, എൻ.രഘു, സുനീഷ്.വി.എസ്, എൻ.രവികുമാർ ,പി.കെ.രാജൻ, പി.കെ.വേണു, എൻ.ശിവരാമൻ, പി.ജി.വിജയൻ, ഗീതാ വിജയൻ ,എം.ശശിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.