ambala

അമ്പലപ്പുഴ : കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ എ.സി.ആർ ലാബിന്റെ പ്രവർത്തനത്തിന് തുടക്കമായി. എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അദ്ധ്യക്ഷനായി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മി​റിയം വർക്കി, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്, കെ. കെ. അൻസാർ, മുജീബ് റഹ്മാൻ, നസീർ സലാം, ജമാൽ പള്ളാത്തുരുത്തി, സാദിഖ് ഉലഹൻ എന്നിവർ സംസാരിച്ചു. പി .കെ. സുധീർ ബാബു സ്വാഗതം പറഞ്ഞു.