കായംകുളം:കേരള സർക്കാരിന്റെ പുതിയ സൈറ്റായ കെ സ്മാർട്ട് കായംകുളത്ത് സമ്പൂർണ്ണ പരാജയമാണന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് ആരോപിച്ചു. ഇതിനുവേണ്ടി നടന്ന പരിശീലനത്തിൽ കായംകുളത്ത് നിന്നും വേണ്ടത്ര ഉദ്യോഗസ്ഥൻമാർ പങ്കെടുത്തില്ലെന്നും നേതാക്കൾ പറഞ്ഞു..
ടാക്‌സും ലൈസൻസും അടയ്ക്കാൻ വരുന്ന വ്യാപാരികൾക്ക് വളരെയേറെ ബുദ്ധിമുട്ടുകയാണ്. യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദ്, രക്ഷാധികാരി എ.എം. ഷരീഫ്, ട്രഷറർ എം.ജോസഫ്, എ.എച്ച്.എം ഹുസൈൻ, അബു ജനത, സജുമറിയം, ശശി പൗർണ്ണമി, എ.ബി.എസ്.ഷിബു, ദേവസ്യ, ബിനിൽ, ഇർഷാദ് റോജ, പൈ എന്നിവർ പങ്കെടുത്തു.