കായംകുളം: യു.ഡി.എഫ് കായംകുളം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് രാവിലെ 9.30ന് കായംകുളം എൽമെക്സ് ഗ്രൗണ്ടിൽ നടക്കും. സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ അടക്കം മുതിർന്ന യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കും. നിയോജകമണ്ഡലം ചെയർമാൻ ഈ.ഇർഷാദ് അദ്ധ്യക്ഷത വഹിക്കും.