
കായംകുളം : ദേശീയപാത വികസനത്തിന്റെ ഭാഗമായി കായംകുളത്ത് നീക്കം ചെയ്ത ഹൈമാസ്റ്റ് ലൈറ്റുകൾ പുനഃസ്ഥാപിക്കാൻ നടപടിയില്ല. ദേശീയപാത നവീകരണം ആരംഭിച്ചതോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചിരുന്ന 7ഹൈമാസ്റ്റ് ലൈറ്റുകൾ കരാർ കമ്പനി പിഴുത് വശങ്ങളിലേക്ക് മാറ്റിയത്. ഇവ ഇവിടെ കിടന്ന് നശിക്കുകയാണ്. കൊട്ടിഘോഷിച്ച് സ്ഥാപിച്ച ലൈറ്റുകൾ നീക്കം ചെയ്തപ്പോൾ ഇവ മറ്റെവിടെയെങ്കിലും സ്ഥാപിക്കാമെന്ന ആലോചനപോലും നഗരസഭ നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുമ്പോഴാണ് ഇവ റോഡരികിൽ കിടന്ന് നശിക്കുന്നത്. കൊട്ടിഘോഷിച്ച് സ്ഥാപിച്ച ലൈറ്റുകൾ നീക്കം ചെയ്തപ്പോൾ ഇവ മറ്റെവിടെയെങ്കിലും സ്ഥാപിക്കാമെന്ന ആലോചനപോലും നഗരസഭ നടത്തിയില്ലെന്ന ആക്ഷേപമുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം ലൈറ്റുകൾ പുനസ്ഥാപിക്കാനാകുന്നില്ലെന്നാണ് നഗരസഭയുടെ നിലപാട്.
അപകടത്തിനും വഴിവയ്ക്കുന്നു
1.യാതൊരു സുരക്ഷയുമില്ലാതെ പാതയോരങ്ങളിൽ ഇട്ടിരിക്കുകയാണ് ലൈറ്റുകൾ
2.റോഡരികിൽ കിടക്കുന്ന തൂണുകൾ അപകടങ്ങൾക്കും വഴി വയ്ക്കുന്നു
3.ഇവയിൽ നിന്ന് പല സാധനങ്ങളും മോഷണം പോകുന്നതായി പറയപ്പെടുന്നു
4.ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ലൈറ്റുകൾ നശിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം
ലൈറ്റുകൾ നീക്കം ചെയ്തത്
ഷഹീദാർ പള്ളി, കോളേജ് ജംഗ്ഷൻ, ചിറക്കടവം, കെ.പി.എ.സി, പുത്തൻ റോഡ്, ജി.ഡി.എം, കൊറ്റുകുളങ്ങര
21 : എൻ.ടി.പി.സിയുടെ സഹായത്തോടെ 21 ലക്ഷം രൂപ ചിലവിട്ടാണ് ലൈറ്റുകൾ സ്ഥാപിച്ചത്