ആലപ്പുഴ: കുട്ടികളുടെ വേദിയായ ചിക്കൂസ് കളിയരങ്ങ് സംഘടിപ്പിക്കുന്ന 38ാമത് അവധിക്കാല കളിയരങ്ങ് ഏപ്രിൽ ഒന്നിന് ആരംഭിക്കും. കിടങ്ങാംപറമ്പ് എൽ.പി സ്കൂളിൽ ഒരുക്കുന്ന കളരിയിൽ 5 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് അവസരം. ചിത്രരചന, സംഗീതം, നൃത്തം, നാടകം, കരകൗശലം, നാടൻകളികൾ എന്നിവയിൽ പരിശീലനം ലഭിക്കും. മെയ് 12 വരെയാണ് കളരി. ഫോൺ: 9447132773.