
ഹരിപ്പാട്: നെഹ്റു യുവ കേന്ദ്രയുടെയും നങ്ങ്യാർകുളങ്ങര ശ്രീനാരായണ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിന്റെയും ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് നാരീശക്തി ഫിറ്റ്നസ് റൺ സംഘടിപ്പിച്ചു. നെഹ്‌റു യുവകേന്ദ്ര പ്രോഗ്രാം കോർഡിനേറ്റർ പ്രജിത്ത് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സ്നേഹ ആർ.വി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊ.സുരേഷ് കെ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോർഡിനേറ്റർ ഐശ്വര്യ എസ്.ദേവ് സ്വാഗതം പറഞ്ഞു. കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ഹെഡ് ആതിര എസ്.കുമാർ, ദൃഹി ആചാര്യ എന്നിവർ സംസാരിച്ചു.