കായംകുളം: വ്യാപാരികളുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള വിഷയങ്ങൾ പരിഹരിക്കാൻ അടിയന്തരമായി പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാരുടെയും വ്യാപാരികളുടേയും യോഗം വിളിക്കാൻ നിർദേശം നൽകുമെന്ന് ആരീഫ് എം.പി പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ചയിൽ ഏകോപന സമിതി നിയോജക മണ്ഡലം പ്രസിഡന്റ് സിനിൽ സബാദ്, ജില്ലാ വൈസ് പ്രസിഡന്റ് എ.എം.ഷരീഫ്, പ്രഭാകരൻ, സുരേഷ് മുഞ്ഞനാട്, ബാബുജി, ധനേഷ് കൃഷ്ണ എം.ജോസഫ്, എ.എച്ച്.എം ഹുസൈൻ, അബു ജനത, സജു മറിയം, ദേവസ്യ,ശശി പൗർണമി, എ.ബി എസ്.ഷിബു, മനു വിജയ,ലത്തീഫ് പട്ടുറുമാൽ, ബിനിൽ, ഇർഷാദ് റോജ തുടങ്ങിയവർ പങ്കെടുത്തു.