tur

തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്ത് ദർശിക പദ്ധതിയിലുൾപ്പെടുത്തി വനിതാദിനത്തിൽ വനിതകൾക്കായി ഫിറ്റ്നസ് ആൻഡ് വെൽനസ് സെന്ററും ലൈബ്രറിയും തുറന്നു. സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും അവർക്കിടയിൽ വായനശീലം വളർത്തിയെടുക്കുകയുമാണ് ലക്ഷ്യം. ജില്ലയിൽ ഇതാദ്യമായാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു വനിതാ ഫിറ്റ്നസ് ആൻഡ് വെൽനസ് സെന്റർ .വളമംഗലം പള്ളിയ്ക്ക് സമീപം ആരംഭിച്ച ഫിറ്റ്നസ് സെന്ററും ലൈബ്രറിയും പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ.ജോർജ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ കെ.ജി.സരുൺ, ഷൈലജ ഉദയപ്പൻ, ജി.സുദർശനൻ , അമ്പിളി, പ്രസീത അജയൻ, ജയസുധ, ശശികല സഞ്ജു, മഞ്ജു രാമനാഥൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എം.ശാലിമോൾ, കോ-ഓർഡിനേറ്റർ ശ്രദ്ധ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.