ആലപ്പുഴ: അരൂർ, വൈക്കം മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്-നേരേകടവ് പാലം നിർമാണത്തിന് വീണ്ടും തുടക്കമായി. പാലം നിർമാണം പുനരാരംഭിക്കുന്നതിന്റെ സ്വിച്ച് ഓൺ എ.എം. ആരിഫ് എം.പി നിർവഹിച്ചു. എം.എൽ.എ.മാരായ ദലീമ ജോജോ, സി.കെ.ആശ
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.രജിത, തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബി.ഷിബു, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ സജീവ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കെ.ജനാർദ്ദനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ്, രാഷ്ട്രീയപാർട്ടി നേതാക്കളായ സുരേഷ് ബാബു, ബി.വിനോദ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പാലത്തിന്റെ പടിഞ്ഞാറെക്കരയിൽ നാലു പൈലുകൾ താഴ്ത്തുന്ന പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.