കാവാലം: കാവാലം മേജർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് 16ന് കൊടിയേറും. രാവിലെ 8.31നും ഒമ്പതിനും മദ്ധ്യേ തന്ത്രി അക്കീരമൺ കാളിദാസഭട്ടതിരിപ്പാടിന്റെയും മേൽശാന്തി രാജേഷ് ശർമ്മയുടെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. പത്ത് മുതൽ നാരായണീയ പാരായണം, രാത്രി 7.30ന് നൃത്തനൃത്യങ്ങൾ. 17ന് രാത്രി 7ന് സംഗീതസദസ്, ഒമ്പതിന് കൊടിക്കീഴിൽവിളക്ക്. 18ന് രാത്രി 7.30ന് നൃത്തമഹോത്സവം. 19ന് രാത്രി 7ന് തിരുവാതിര, 7.30ന് ഡാൻസ്, എട്ടിന് ആനന്ദനടനപ്രകാശം. 20ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം, രാത്രി 7.30ന് നൃത്തനൃത്യങ്ങൾ, 8ന് കുങ്ഫു ആൻഡ് യോഗ പ്രദർശനം, ഒമ്പത് മുതൽ കഥകളി, കഥ-നളചരിതം മൂന്നാം ദിവസം. 21ന് രാത്രി 7.30 നാടകം. 22ന് രാവിലെ രാത്രി 7.30ന് ഗാനമേള. 23ന് രാവിലെ 8ന് ശ്രീബലി, ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം, രാത്രി 7.30ന് നാടൻപാട്ട്. 24ന് രാവിലെ 8ന് ശ്രീബലി,വൈകിട്ട് 4ന് വേലകളി, രാത്രി 7ന് സേവ, തിരുമുമ്പിൽവേല, രാത്രി 8ന് തിരുവാതിര, ഒമ്പതിന് കാവാലം സജീവിന്റെ സംഗീതക്കച്ചേരി, 11.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 25ന് രാവിലെ 8ന് കൊടിയിറക്ക്, 11ന് കരാക്കെ ഗാനമേള, 1.30ന് മതപ്രഭാഷണം, വൈകിട്ട് 3.30ന് ആറാട്ട് വരവ്, നാലിന് ആറാട്ട് എതിരേല്പ്, 5ന് ആറാട്ട് പ്രദക്ഷിണം, രാത്രി 7.30 മുതൽ തനത് വായ്മൊഴിപ്പാട്ടുകൾ.