photo

ആലപ്പുഴ: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ജില്ലാ പട്ടികജാതി വികസന ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി.ബാബുരാജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രവിപുരത്ത് രവീന്ദ്രൻ, വി.ശശി, ബൈജു സി.മാവേലിക്കര, വസന്ത ഗോപാലകൃഷ്ണൻ, പി.കെ.അച്യുതൻ, എം.വി.ആണ്ടപ്പൻ, വി.വാസുദേവൻ, സജി കാളാശ്ശേരി, രാധാകൃഷ്ണൻ, രാജീവ് വയലാർ, ജയ നാഥ്, ശുഭ, പ്രതാപൻ പുന്നത്ര,റാം കിഷോർ, സി. പ്രസന്ന, സദാനന്ദൻ, സാബു, മോഹനൻ കറ്റാനം, അയ്യപ്പൻ, രാജൻ എന്നിവർ സംസാരിച്ചു.