ചേർത്തല:താലൂക്ക് കൺസ്യൂമേഴ്സ് അസോസിയേഷന്റ നേതൃത്വത്തിൽ ലോക ഉപഭോക്തൃ ദിനാചരണവും,വാർഷിക പൊതുയോഗവും,ബോധവത്കരണ ക്ലാസും നാളെ നടക്കും .എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഹാളിൽ ഉച്ചയ്ക്ക് 2 ന് നടക്കുന്ന സമ്മേളനം നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് അഡ്വ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിക്കും. വൈസ് പ്രസിഡന്റ് കെ.വി സാബുലാൽ മുഖ്യപ്രഭാഷണം നടത്തും.ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ കൊല്ലം എസ്.എൻ. ലോ കോളേജ് അസി.പ്രൊഫ.ലക്ഷ്മി ഹരികുമാർ ക്ലാസ് നടത്തും.താലൂക്ക് സപ്ലൈ ഓഫീസർ വി.സുരേഷ് ഉപഭോക്തൃ സന്ദേശം നൽകും.എൻ സരസമ്മ,കെ.സുദർശനൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.