ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ആറാട്ടുപുഴ സൗത്ത് നോർത്ത്മണ്ഡലംകമ്മിറ്റിയുടെ സംയുക്തമായി ചേർന്ന യോഗം ആവശ്യപ്പെട്ടു. ആറാട്ടുപുഴ, മംഗലം, പത്തിശേരിൽ, പെ രുമ്പള്ളി,വട്ടച്ചാൽ, നല്ലാണിക്കൽ, കനകക്കുന്ന് ഉൾപ്പടെയുള്ള കിഴക്കേക്കര പ്രദേശങ്ങളിൽ അതിരൂക്ഷമായ കുടിവെള്ള ക്ഷാമാണ് . ഇതിന് അടിയന്തിരമായപരിഹാരം കാണണമെന്ന് അറാട്ടുപുഴ സൗത്ത് മണ്ഡലം പ്രസിഡന്റ്‌ ജി.എസ്.സജീവനും നോർത്ത് മണ്ഡലം പ്രസിഡന്റ്‌ രാജേഷ് കുട്ടനും ഗവണ്മെന്റിനോടും ആറാട്ടുപുഴ പഞ്ചായത്തിനോടും സംയുക്തമായി ആവശ്യപ്പെട്ടു.