
അമ്പലപ്പുഴ: സമ്പൂർണ ബാലസൗഹൃദ ഗ്രാമപഞ്ചായത്തായി പുന്നപ്ര തെക്ക്. എച്ച്.സലാം എം.എൽ.എ പ്രഖ്യാപനം നടത്തി. ബാല സൗഹൃദ പദ്ധതിരേഖയായ മയിൽപ്പീലിയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ആദ്യമായിട്ടാണ് ഒരു ഗ്രാമപഞ്ചായത്ത് ബാലസൗഹൃദ സമ്പൂർണ്ണ പദ്ധതി രേഖ പുറത്തിറക്കുന്നത്. കപ്പക്കട എസ്.എൻ.ഡി.പി അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് അദ്ധ്യക്ഷനായി. കില റിസർച്ച് അസോസിയേറ്റ് കെ.യു.സുകന്യ, എം.എൽ.എയിൽ നിന്ന് മയിൽപ്പീലിയുടെ കോപ്പി ഏറ്റുവാങ്ങി.
ന്യൂട്രീഷൻ കലണ്ടറിന്റെ പ്രകാശനം ശിശുക്ഷേമ സമിതി ജില്ലാപ്രോഗ്രാം ഓഫീസർ ജെ.മായ നിർവ്വഹിച്ചു. ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് ശേഖരണ കലണ്ടർ പ്രകാശനം സുകന്യ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, സെക്രട്ടറി വി .എം.സജി, കില ഫേക്കൽറ്റി മനീഷ് എന്നിവർ സംസാരിച്ചു.