ഹരിപ്പാട് : മണ്ഡലത്തിലെ വിവിധ വികസനപ്രവർത്തനങ്ങളുടെ പുരോഗതി രമേശ് ചെന്നിത്തല എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി.
താലൂക്ക് ആശുപത്രിയിലെ പുതിയ ഡയാലിസിസ് യൂണിറ്റിന്റെ പ്രവൃത്തിനിർവ്വഹണ പരിശോധനയ്ക്കുള്ള ടെണ്ടർ ക്ഷണിച്ചതായും പള്ളിപ്പാട് കൊടുന്താർ മേൽപ്പാടം പാലത്തിന്റെ ഭരണാനുമതി ഉടൻ ലഭിക്കുമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
കൊടുന്താർ മേൽപ്പാടം പാലത്തിന്റെ നിർമ്മാണത്തിനാവശ്യമായ അന്തിമ ഭരണാനുമതി അടുത്ത ആഴ്ച തിരുവനന്തപുരത്ത് ചേരുന്ന കിഫ്ബി ഉന്നതല യോഗത്തിൽ ഉണ്ടാകും. തൃക്കുന്നപ്പുഴ വലിയഴീക്കൽ റോഡിൽ തൃക്കുന്നപ്പുഴ മുതൽ ആറാട്ടുപുഴ ബസ് സ്റ്റാന്റ് വരെ പൊളിഞ്ഞു കിടക്കുന്ന ഭാഗങ്ങൾ റീടാറിംഗ് ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. നങ്ങ്യാർകുളങ്ങര ഗവ. യുപിഎസിന്റെ ഒന്നാം നിലയുടെ നിർമ്മാണം പൂർത്തീകരിച്ചതായും തൃക്കുന്നപ്പുഴ ഗവ.എൽ.പി.എസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ ടെണ്ടർ അന്തിമഘട്ടത്തിലാണെന്നും ഉദ്യോഗസ്ഥർ എം.എൽ.എയെ അറിയിച്ചു.
ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് ഉടൻ
ഹരിപ്പാട് ഫയർ സ്റ്റേഷന്റെ പുതിയ കെട്ടിടനിർമ്മാണത്തിനുള്ള പരിഷ്‌കരിച്ച എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കും
ഹരിപ്പാട് ഗേൾസ് എച്ച്.എസ്.എസിന്റെ പുതിയ കെട്ടിടനിർമ്മാണത്തിന് തടസമായുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റും
ഹരിപ്പാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിന്റെ രണ്ടാം നിലയുടെ നിർമ്മാണത്തിനുള്ള ഭരണാനുമതി ഉടൻ ലഭ്യമാക്കും
കാർത്തികപ്പള്ളി ജംഗ്ഷൻ സൗന്ദര്യവൽക്കണത്തോടൊപ്പമുള്ള ടാറിംഗ് ജൽജീവൻ പദ്ധതി പൈപ്പുകൾ സ്ഥാപിച്ചതിനുശേഷം നടക്കും
ഹരിപ്പാട് മാധവ ജംഗ്ഷൻ മുതൽ ടൗൺഹാൾ ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശങ്ങളിലും നടപ്പാത ടൈൽ പാകുന്നതിനുള്ള എസ്റ്റിമേറ്റ് എടുക്കും