s

ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും ആയുർവേദ അസോസിയേഷൻ ഹരിപ്പാട് ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 84 -മത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ മുട്ടം 'വസഥം' പകൽവീട്ടിൽ നടക്കും. പകൽവീട്ടിലെ മാതാപിതാക്കൾക്കും 55 വയസ്സിന് മുകളിലുള്ളവർക്കുമായിട്ടാണ് ക്യാമ്പ്. സാന്ത്വനം സെക്രട്ടറി പ്രൊഫ ആർ.അജിത് അദ്ധ്യക്ഷനാകും. ചെട്ടികുളങ്ങര പഞ്ചായത്ത് അംഗം സോമവല്ലി സാഗർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഡോ. ഗംഗ ബി.എസ്, ഡോ.വിവേക് രാജ്, ഡോ. ധന്യ ആർ.പിള്ള എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുമെന്ന് സാന്ത്വനം പ്രസിഡന്റ്.ജോൺ തോമസ് അറിയിച്ചു.