
ചേർത്തല: നിർദ്ധന കുടുംബത്തിന് സ്നേഹവീടൊരുക്കി ചേർത്തല ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്. കേരള സാങ്കേതിക സർവകലാശാല എൻ.എസ്.എസ് സെല്ലും ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്നാണ് പള്ളിപ്പുറം പഞ്ചായത്ത് 7ാംവാർഡ് ഭജനശാലപറമ്പിൽ കുമാരന് വീട് നിർമ്മിച്ചുനൽകിയതെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പ്രൊഫ. ടി.എൻ. പ്രിയകുമാർ, വോളണ്ടിയർ സെക്രട്ടറിമാരായ എഫ്.അബ്ദുൾ മന്നാൻ,എസ്.നന്ദന എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യൂണിവേഴ്സിറ്റി സംസ്ഥാനത്ത് നിർമ്മിച്ചുനൽകുന്ന 100 വീടുകളിൽ ആദ്യവീടിന്റെ താക്കോൽദാനം മാർച്ച് അവസാനത്തോടെ നടക്കും.
നിർമ്മാണജോലികളിലും എൻ.എസ്.എസ് വോളണ്ടിയർമാരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.നിരവധി സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ പങ്കാളികളായ എൻ.എസ്.എസ് യൂണിറ്റ് അന്യസംസ്ഥാനതൊഴിലാളികളെ മലയാള ഭാഷയും കേരള സംസ്ക്കാരവും പഠിപ്പിക്കുന്നതിന് ആരംഭിച്ച ചങ്ങാതി പദ്ധതിയിൽ പഞ്ചായത്തുമായി ചേർന്ന് സർവേ നടത്തിയിരുന്നു.
ചെലവ് 8 ലക്ഷം
വീടിന്റെ വിസ്തീർണം 450 ചതുരശ്ര അടി
ആകെ ചിലവ് 8 ലക്ഷത്തോളം രൂപ
4 ലക്ഷം രൂപ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ നൽകി
4ലക്ഷം സമാഹരിച്ചത് കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും
മൂന്ന് മാസം മുമ്പാണ് വീട് നിർമ്മാണം ആരംഭിച്ചത്
പള്ളിപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരിഞ്ഞെടുത്ത കുടുംബത്തിനാണ് വീട് നിർമ്മിച്ചുനൽകുന്നത്
- പ്രൊഫ. ടി.എൻ. പ്രിയകുമാർ