
മാവേലിക്കര : ശിവരാമൻ ചെറിയനാട് സ്മാരക അവാർഡിന് നോവൽ ക്ഷണിച്ചു. 20,001 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 2021 ജനുവരിക്കും 2024 ജനുവരിക്കും ഇടയിൽ പ്രസിദ്ധീകരിച്ച മൗലിക രചനകളാണ് പരിഗണിക്കുക. നോവലിന്റെ മൂന്ന് പകർപ്പുകൾ അഡ്വ.എസ്.അമൃതകുമാർ, സെക്രട്ടറി, ശിവരാമൻ ചെറിയനാട് സ്മാരക ട്രസ്റ്റ്, മണ്ണിലേക്ക്, കൈതവടക്ക്, ചെട്ടികുളങ്ങര പി.ഒ, മാവേലിക്കര, പിൻ: 690106 എന്ന വിലാസത്തിൽ ഏപ്രിൽ 15ന് മുമ്പ് ലഭിക്കണം.