കുട്ടനാട് :യു.ഡി എഫ് മാവേലിക്കര പാർലമെന്റ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ കുട്ടനാട് നിയോജകമണ്ഡലത്തിലെ പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റോഡ് ഷോ ഇന്ന് രാവിലെ 9ന് മുട്ടാർ സെന്റ് ജോർജ് ജംഗ്ക്ഷനിൽ നിന്ന് ആരംഭിക്കും . തുടർന്ന് എടത്വാ, കാരിച്ചാൽ, ചമ്പക്കുളം ബസ് സ്റ്റാൻഡ്, കൈനകരി മങ്കൊമ്പ് ജംഗ്ക്ഷൻ, പുളിങ്കുന്ന്, കാവാലം തട്ടാശ്ശേരി, കിടങ്ങറ, മാമ്പുഴക്കരി തുടങ്ങിയ പ്രദേശങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാമങ്കരി ജംഗ്ക്ഷനിലെത്തി സമാപിക്കും.