മുഹമ്മ: മനുഷ്യന്റെ മതം നോക്കി പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധവും അപകടകരവുമാണെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു.

എൽ.ഡി.എഫ് സ്ഥാനാർഥി എ.എം.ആരിഫിന്റെ ആലപ്പുഴ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പതിനേഴായിരം കോടി രൂപയാണ് ബി.ജെ.പി ഇലക്ടറൽ ബോണ്ട് വഴി കുത്തകകളിൽ നിന്ന് സ്വീകരിച്ചത്.കോൺഗ്രസും അങ്ങനെ കോടികൾ സ്വീകരിച്ചു.ഒരു പൈസ പോലും സ്വീകരിക്കാത്ത പാർട്ടികൾ സി.പി.എമ്മും സി.പി.ഐ യും മാത്രമാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രങ്ങളാണ് കേന്ദ്രം ആലോചിക്കുന്നത്.

രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാണെന്നും ജി.സുധാകരൻ പറഞ്ഞു.

ആർ.ജയസിംഹൻ അദ്ധ്യക്ഷനായി.ടി.ജെ.ആഞ്ചലോസ്,ആർ.നാസർ,വി.ജി.ഫ്രാൻസിസ്,കെ.എസ്.പ്രദീപ് കുമാർ, സാദത്ത് ഹമീദ്,ഷാജി സഖറിയ, നിസാമുദ്ദീൻ കൊക്കന്തറ,സലിം ബാബു,കെ.ജി.രാജേശ്വരി,കെ.ഡി.മഹീന്ദ്രൻ,കെ.കെ.ജയമ്മ, ആർ.റിയാസ്,ജി.കൃഷ്ണപ്രസാദ്,കെ.ആർ.ഭഗീരഥൻ, സുദർശനാഭായി,പി.പി.സംഗീത തുടങ്ങിയവർ സംസാരിച്ചു.